ആലപ്പുഴ: തിരുവമ്പാടി എച്ച്.എസ്.എസിലെ ഹയർ സെക്കൻഡറി വിഭാഗം രജത ജൂബിലി നിറവിൽ. ഒരു വർഷം നീണ്ടുനിൽക്കുന്ന രജത ജൂബിലി ആഘോഷത്തിന് നാളെ തുടക്കമാകും. 'ജ്യോതി 25' എന്ന പേരിൽ 25 പരിപാടികളോടെയാണ് ആഘോഷം.
നാളെ രാവിലെ 9ന് സ്കൂൾ ഓഡിറ്റോറിയത്തിൽ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് പി.കെ. ഹരികുമാർ അദ്ധ്യക്ഷത വഹിക്കും. കെ.സി. വേണുഗോപാൽ എം.പി മുഖ്യാതിഥിയാകും. ചടങ്ങിൽ കെ.സി.വേണുഗോപാൽ എം.പി, മുൻ മന്ത്രി ജി. സുധാകരൻ, കെ.സി.ജോസഫ് എന്നിവരെ ആദരിക്കും. എച്ച്. സലാം എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് രണ്ടിന് സംഗീത വരുന്ന്. വൈകിട്ട് നാലിന് ഡോ.വൈക്കം വിജയലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന ഗായത്രിവീണ സംഗീതസായാഹ്നം. ആറിന് ഭരതനാട്യ നൃത്തസന്ധ്യ. സമ്മേളനത്തിന്റെ തുടർച്ചയായി 10 നഎച്ച്. സലാം എം.എൽ.എ കലാവിരുന്നിന്റെ ഉദ്ഘാടനം ചെയ്യും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ മുഖ്യാതിഥിയാകും. പി.ടി.എ പ്രസിഡന്റ് ജെ. വിനോദ്കുമാർ മുഖ്യപ്രഭാഷണം നടത്തും. തിരുവമ്പാടി സ്‌കൂൾ 1939ൽ സ്ഥാപിച്ചതാണെങ്കിലും ഹയർ സെക്കൻഡറി വിഭാഗം തുടങ്ങിയത് 2000ലാണെന്ന് തിരുവമ്പാടി ഹയർ സെക്കൻഡറി സ്കൂൾ ട്രസ്റ്റ് ചെയർമാൻ പി.കെ.ഹരികുമാർ പറഞ്ഞു.
വൈസ് ചെയർമാൻ ബാലൻ സി. നായർ, ജനറൽ കൺവീനർ ബി. ഹരികൃഷ്ണൻ, സ്കൂൾ പ്രിൻസിപ്പൽ കെ.ആർ. ജ്യോതി, ജെ. വിനോദ് കുമാർ, പ്രൊഫ. ആർ. രവികുമാർ, എ. നാരായണൻ നായർ, കെ.വി.ജേക്കബ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.