ആലപ്പുഴ: സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ടി.വി തോമസ് മെമ്മോറിയൽ അഖില കേരള ഓപ്പൺ ചെസ് ടൂർണമെന്റ് 28ന് രാവിലെ 9 മുതൽ ആലപ്പുഴ ടൗൺ ഹാളിൽ നടക്കും. വിവിധ വിഭാഗങ്ങളിലെ വിജയികൾക്കായി ഒരുലക്ഷം രൂപയുടെ ക്യാഷ് അവാർഡുകളും ട്രോഫിയും മെഡലുകളും സർട്ടിഫിക്കറ്റുകളുമാണ് സമ്മാനമായി ലഭ്യമാക്കിയിരിക്കുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 പേർക്കാണ് അവസരം. എൻട്രി ഫീസ് 300 രൂപ.