ആലപ്പുഴ: പി.ടി.ചാക്കോ ഫൗണ്ടേഷൻ രജത ജൂബിലി പുരസ്കര സമർപ്പണം നാളെ പാതിരാപ്പള്ളി ആൽഫ ജീനിയസ് ഇന്റഗ്രേറ്റഡ് സ്കൂളിൽ നടക്കും. മികച്ച പൊതുപ്രവർത്തകനുള്ള പുരസ്കാരം പി.ജെ.ജോസഫിന് സമ്മാനിക്കും. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. കെ.സി. വേണുഗോപാൽ എം.പി പുരസ്കാരം സമർപ്പിക്കും. മുൻ കേന്ദ്ര മന്ത്രി പി.സി. തോമസ് അനുസ്മരണ പ്രഭാഷണം നടത്തും. മികിച്ച വിദ്യാലയങ്ങൾക്കുള്ള മുക്കം ബേബി മെമ്മോറിയൽ ട്രോഫി പാതിരാപ്പള്ളി ആൽഫ ജീനിയസ് ഇന്റഗ്രേറ്റഡ് സ്കൂളിനും കാട്ടൂർ ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിനും സമ്മനിക്കും.