ആലപ്പുഴ : തോണ്ടൻ കുളങ്ങര ക്ഷേത്രവും പരിസര പ്രദേശവും ഒഴിവാക്കി തോണ്ടൻകുളങ്ങര വാർഡ് രൂപീകരിച്ചതിനെതിരെ പ്രതിഷേധം ശക്തം. പതിറ്റാണ്ടുകളുടെ ചരിത്രം പേറുന്ന തോണ്ടൻകുളങ്ങര ശ്രീ മഹാദേവ ക്ഷേത്രത്തെയും സമീപ പ്രദേശങ്ങളേയും വാർഡിൽ നിന്നും ഒഴിവാക്കിയതിനു പിന്നിൽ ഗൂഢലക്ഷ്യങ്ങൾ ഉണ്ടെന്ന് സംശയിക്കേണ്ടതുണ്ടെന്ന് തോണ്ടൻകുളങ്ങര ക്ഷേത്ര സംരക്ഷണ സമിതിയിയും ഉത്സവ കമ്മറ്റിയും ആരോപിച്ചു.
ഭക്ത ജനങ്ങളുമായി ചേർന്ന് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് സന്തോഷ് കുമാർ, സെക്രട്ടറി കെ. എച്ച്. രാജീവ്, ഭാരവാഹികളായ, ഗോവിന്ദൻ നമ്പൂതിരി, ഗണേശൻ, സുമേഷ്, സ്വാമിനാഥൻ എന്നിവർ അറിയിച്ചു.