ambala

അമ്പലപ്പുഴ: കവിയും സാഹിത്യ, സാംസ്ക്കാരിക പ്രവർത്തകനും ആയിരുന്ന കൈനകരി സുരേന്ദ്രന്റെ ഒന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് പത്രവാരത്താശേഖരത്തിന്റെ പ്രദർശനം സംഘടിപ്പിച്ചു. പുന്നപ്ര സെന്റ് ജോസഫ് ഹൈസ്കൂൾ ഹാളിൽ നടന്ന ചടങ്ങ് മുൻ മന്ത്രി.ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു. കൈനകരി സുരേന്ദ്രൻ വിവിധ കാലങ്ങളായി സമാഹരിച്ച് സംരക്ഷിച്ച അപൂർവങ്ങളായ ചിത്രങ്ങളുടെയും പത്രവാർത്തകളുടെയും പ്രദർശനമാണ് നടന്നത്. പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ അദ്ധ്യക്ഷയായി. ഫാ.ആന്റണി കട്ടിക്കാട് ,​കൈനകരി സുരേന്ദ്രന്റെ ഭാര്യ രാജമ്മ, മക്കളായ ചലച്ചിത്ര പിന്നണി ഗായകൻ സുധീപ് കുമാർ, സുധീഷ് കുമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.സെബാസ്റ്റ്യൻ കാർഡോസ് സ്വാഗതവും കെ.വി.രാഗേഷ് നന്ദിയും പറഞ്ഞു.