ചേർത്തല: ചേർത്തലയിലെ സാഹിത്യകാരൻമാരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ നാളെ പ്രതിഭകളെ ആദരിക്കും. ആദരിക്കലിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി എസ്.ആർ.ഇന്ദ്രൻ,പ്രോഗ്രാം കോ-ഓർഡിനേറ്റർ പി.സി.ബൈജു,കെ.ബി.സുതൻ,കാവ്യദാസ് ചേർത്തല, സാഹിത്യകാരി ജിസ്സാ ജോയ് എന്നിവർ വാത്താസമ്മേളനവത്തിൽ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.30ന് എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ ഹാളിൽ ചേരുന്ന സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.എസ്.ആർ.ഇന്ദ്രൻ ചേർത്തല അദ്ധ്യക്ഷനാകും. വിദ്വാൻ കെ.രാമകൃഷ്ണൻ,അഭിലാഷ് തിലക്,കാവ്യദാസ് ചേർത്തല എന്നിവരെ ചടങ്ങിൽ ആദരിക്കും. ജിസാ ജോയിയുടെ ആത്മാവിലെ പുരുഷഗന്ധം എന്ന പുസ്തകം സാഹിത്യകാരൻ കെ.വി.മോഹൻകുമാർ പരിചയപ്പെടുത്തും.