കായംകുളം: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കായംകുളം ബോധി കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 15 ന് ഉച്ചക്ക് 1.30 മുതൽ എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ ഹാളിൽ അഖില കേരള ചിത്രരചനാ മത്സരം നടക്കും.വാട്ടർകളർ പെയ്ന്റിംഗ് ഇനത്തിൽ എൽ.പി, യു.പി, ഹൈസ്‌കൂൾ,ഹയർസെക്കൻഡറി വിഭാഗങ്ങളിലാണ് മത്സരങ്ങൾ. പങ്കെടുക്കാനാഗ്രഹിക്കുന്നവർ അന്നേ ദിവസം ഉച്ചക്ക് 1.30 ന് മുമ്പായി മത്സരസ്ഥലത്ത് പേര് രജിസ്റ്റർ ചെയ്യണം.സംഘാടകസമിതി നൽകുന്ന ഡ്രോയിംഗ് പേപ്പറിലാണ് ചിത്രങ്ങൾ വരയ്‌ക്കേണ്ടത്.