അമ്പലപ്പുഴ: പുന്നപ്ര സാഗര സഹകരണ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോ.എ.ആർ. വിജയലക്ഷ്മി, ഡോ.സാന്ദ്ര കെ.ഉണ്ണി എന്നീ ഡോക്ടർമാരെ ഉൾപ്പെടുത്തി വിപുലീകരിച്ചതിന്റെ ഭാഗമായി 26ന് സൗജന്യ ഗൈനക്കോളജി മെഡിക്കൽ ക്യാമ്പ് നടത്തുന്നു.രാവിലെ 9 മുതൽ ഒന്ന് വരെ ആശുപത്രിയിൽ വച്ച് നടത്തുന്ന ക്യാമ്പിൽ രജിസ്ട്രേഷൻ, കൺസൾട്ടേഷൻചാർജ്ജുകൾ എന്നിവയും തിരഞ്ഞെടുക്കപ്പെട്ട രക്ത പരിശോധനകളും തികച്ചും സൗജന്യമായിരിക്കും. കൂടാതെ ക്യാമ്പിൽ പങ്കെടുക്കുന്നവരുടെ വിവിധ പരിശോധനകൾക്കും അൾട്രാസൗണ്ട് സ്കാനിങ്ങിനും സർജറികൾക്കും ആകർഷകമായ ഇളവും അനുവദിക്കും .കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും -ഫോൺ 0477 2267676, 7902367676.