മാന്നാർ: വികസനത്തിന്റെ പേരിൽ വലിയ അഴിമതിയും ക്രമക്കേടും നടന്നതായി മാന്നാർ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയംഗത്തിന്റെ പ്രസ്താവനയെ ഗൗരവമായി കാണണമെന്നും ഇതിനെതിരെ സമഗ്ര അന്വേഷണം വേണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. കഴിഞ്ഞ 5 വർഷക്കാലമായി വലിയ അഴിമതിയാണ് ഓരോ വികസന പ്രവർത്തനത്തിന്റെ പേരിലും നടന്നിട്ടുള്ളതെന്നും പഞ്ചായതിൽ നടന്ന ഭൂമിയിടപാടുകൾ, നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയവയിലെ ക്രമക്കേടുകൾക്കെതിരെ വിജിലൻസിന് പരാതി നൽകുമെന്നും ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ബി.ജെ.പി മാന്നാർ പഞ്ചായത്ത് കിഴക്കൻ ഏരിയ കമ്മിറ്റി പ്രസിഡന്റ് സജീഷ് തെക്കേടം, ഗ്രാമപഞ്ചായത്തംഗം ശാന്തിനി എന്നിവർ അറിയിച്ചു.