ആലപ്പുഴ: അമേരിക്ക പ്രഖ്യാപിച്ച തീരുവയുടെ സാഹചര്യത്തിൽ തൊഴിലും വ്യവസായവും സംരക്ഷിക്കുന്നതിനുള്ള പ്രചാരണ പ്രക്ഷോഭ പരിപാടികൾ ആലോചിക്കാൻ 10 ന് വൈകിട്ട് 3ന് ചന്തിരൂരിൽ മേഖലയിൽ യോഗം ചേരുമെന്ന് കേരള ഫിഷറീസ് കോ ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു.

മത്സ്യമേഖലയും കയറും കശുവണ്ടിയും പ്രതിസന്ധിയിലായ സാഹചര്യത്തിൽ അവശേഷിക്കുന്ന ഉത്പാദകസമൂഹത്തെ സംരക്ഷിക്കുന്ന പ്രക്ഷോഭപരിപാടികളിൽ എല്ലാവിഭാഗവും പങ്കെടുക്കുമെന്ന് കൺവീനർ ചാൾസ് ജോർജ് അറിയിച്ചു.