അരൂർ: എരമല്ലൂർ ഗാന്ധിജി സ്മാരക വായനശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വി.എസ്.അച്യുതാനന്ദൻ അനുസ്മരണം ഇന്ന് വൈകിട്ട് 3 ന് എരമല്ലൂർ സാംസ്ക്കാരിക നിലയത്തിൽ നടക്കും. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ജീവൻ ഉദ്ഘാടനം ചെയ്യും. എഴുപുന്ന പഞ്ചായത്ത് പ്രസിഡന്റും വായനശാല പ്രസിഡന്റുമായ ആർ.പ്രദീപ് അദ്ധ്യക്ഷനാകും. പ്രൊഫ.ജോസി ജോസഫ് മുഖ്യപ്രഭാഷണം നടത്തും.