tur

അരൂർ : ചെല്ലാനം -ചേരുങ്കൽ കടത്തിനു സമീപം നിയന്ത്രണംവിട്ട കാർ പൊഴിച്ചാലിൽ വീണു. കാറിലുണ്ടായിരുന്ന മൂന്നു പേർ അത്ഭുതകരമായി രക്ഷപ്പെട്ടു.കഴിഞ്ഞ ദിവസം ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം. യാത്രക്കാരെ ഇറക്കിയശേഷം പൊഴിച്ചാലിൽ കിടന്നിരുന്ന വള്ളത്തിൽ ഇടിച്ചാണ് കാർ നിന്നത്. കടത്തുവള്ളവും മുങ്ങി. അപകടത്തിൽ കടത്തുകാരൻ ചേരുങ്കൽ ഷിബുവിനു കാലിനു നിസാര പരിക്കേറ്റു. വല്ലേത്തോട് നിന്നും ചേരുങ്കലിലേയ്ക്ക് വിനോദയാത്രയ്ക്ക് എത്തിയവരാണ് കാറിലുണ്ടായിരുന്നത്. കോടംതുരുത്ത് കമ്പോത്തുതറ ബാബുവിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ.