ആലപ്പുഴ : അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് വീയപുരം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിക്ക് 19വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.വിയപുരം ചെറുതന വില്ലേജിൽ ചെറുതന മുറിയിൽ തോപ്പിൽ വീട്ടിൽ സുരേഷി (54)നെയാണ് ശിക്ഷിച്ചത്. ആലപ്പുഴ അസി.സെഷൻസ് കോടതി ജഡ്ജി രേഖാ ലോറിയൻ ആണ് വിധി പ്രസ്താവിച്ചത്.
2018 ജൂൺ 27ന് രാവിലെ 7 മണിക്ക് അയൽവാസിയായ ചെറുതന തെക്കുമുറിയിൽ അശ്വതി ഭവനിൽ പ്രമോദ് ലാലിന്റെ വീട്ട് മുറ്റത്ത് അതിക്രമിച്ച് കയറി ഭാര്യ ആശയുടെ മുന്നിൽ വച്ചാണ് പ്രതി ആക്രമണം നടത്തിയത്. പ്രമോദ് ലാലിനെ വെട്ടുകത്തി ഉപയോഗിച്ച് സുരേഷ് തലയ്ക്കു വെട്ടുകയും പ്രമോദ് ലാൽ കൈകൊണ്ട് തടഞ്ഞപ്പോൾ വച്ച് വലതു കൈപ്പത്തി മുറിഞ്ഞുപോവുകയുമായിരുന്നു. പ്രതിയെ പട്ടിയെ കൊണ്ട് കടിപ്പിക്കാൻ ശ്രമിച്ചു എന്ന മുൻവിരോധമാണ് സംഭവത്തിന് കാരണം.