അമ്പലപ്പുഴ: പറവൂർ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴയുടെ സാഹിത്യ സാംസ്‌കാരിക രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്ന കൈനകരി സുരേന്ദ്രനെ അനുസ്‌മരിച്ചു. പറവൂർ ഇ. എം. എസ് കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗം ചലച്ചിത്ര സംവിധായകൻ വിനയൻ ഉദ്ഘാടനം ചെയ്തു.പുന്നപ്ര വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജിതാ സതീശൻ അദ്ധ്യക്ഷയായി. മുൻ എം.എൽ. എ സി.കെ സദാശിവൻ അനുസ്മരണ പ്രഭാഷണം നടത്തി. കൈനകരി സുരേന്ദ്രൻ രചിച്ച കൊന്നപ്പുകൾ എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനം എച്ച് .സലാം എം.എൽ. എ, കൈരളി ടി.വി ന്യൂസ് ഡയറക്ടർ ശരത്ചന്ദ്രന് നൽകി നിർവ്വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം. മാക്കിയിൽ, കുഞ്ചൻ സ്മാരകം സെക്രട്ടറി എസ്.പ്രദീപ്, സി.പി.എം പുന്നപ്ര തെക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.മോഹൻ കുമാർ, ലൈബ്രറി പ്രസിഡന്റ് ഡോ.എസ്.അജയകുമാർ, ലൈബ്രറി നഗർ റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ജി.ഗോപകുമാർ, കൈനകരി സുരേന്ദ്രന്റെ മകനും ചലച്ചിത്രപിന്നണി ഗായകനുമായ കെ.എസ്. സുദീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു.