മാന്നാർ: യു.കെയിൽ പ്രമുഖ മനോരോഗ ചികിത്സകനായിരുന്ന മാന്നാർ മേൽപ്പാടം വളളക്കാലിൽ കാച്ചിലേടത്ത് ഡോ.മാത്യു വള്ളക്കാലിൽ (കുഞ്ഞ് -76)നിര്യാതനായി. യു.കെയിൽ സ്ഥിരതാമസമാക്കിയ ആദ്യതലമുറയിലെ മലയാളികളിൽ ഒരാളായിരുന്ന ഡോ.മാത്യു കെന്റിലെ ബെക്‌സ്‌ലിയിലാണ് താമസിച്ചിരുന്നത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നാണ് മെഡിക്കൽ ബിരുദം നേടിയത്. ലണ്ടനിലെ കിംഗ്‌സ് കോളേജിൽ പ്രൊഫസറായി പ്രവർത്തിച്ചു. 1980കളുടെ മദ്ധ്യത്തിൽ ലണ്ടനിലെ ഇന്ത്യൻ ഓർത്തഡോക്സ് ക്രിസ്ത്യൻ സമൂഹത്തിലെ സജീവാംഗമായിരുന്നു. 1990കളിൽ, സഭയുടെ ഭരണഘടന തയ്യാറാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.ബ്രോക്ലിയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ ഓർത്തഡോക്സ് പള്ളി സുരക്ഷിതമാക്കാൻ അക്ഷീണം പ്രവർത്തിച്ചു. ലണ്ടനിലും കേരളത്തിലും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു. ഭാര്യ: കോതമംഗലം ചേലാട് മഞ്ഞുമ്മേകുടിയിൽ ലീല. മക്കൾ: ഡോ.അരുൺ, അനൂപ്. സംസ്കാരം പിന്നീട് .