മുഹമ്മ: ജോലിക്കിടെ ചെത്തുതൊഴിലാളി തെങ്ങിൽ നിന്ന് വീണുമരിച്ചു. മുഹമ്മ പഞ്ചായത്ത് പതിനൊന്നാം വാർഡ് ഗ്രാമശക്തി വായനശാലയ്ക്ക് സമീപം പുത്തൻവെളി രാജേഷ് (45) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പാലക്കാട്ടായിരുന്നു സംഭവം.അമ്പലപ്പുഴ താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ അംഗമാണ്. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. രാമചന്ദ്രന്റെയും പുഷ്പയുടെയും മകനാണ്. ഭാര്യ : സോന രാജേഷ്. മക്കൾ : രഞ്ജിനി ( രാജി ), രഞ്ജിത ( രഞ്ചു), കാർത്തിക. മരുമക്കൾ : അർജുൻ, അരുൺ ( ശ്രീക്കുട്ടൻ ).