ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിലെ വ്യാപകമായ ക്രമക്കേടുകളിൽ നടപടി ആവശ്യപ്പെട്ട് മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി കലക്ടർക്ക് പരാതി നൽകി. വാർഡുകളുടെ അതിരുകൾക്ക് പുറത്ത് നിന്നും തെറ്റായി ഉൾപ്പെടുത്തിയവരെ യഥാർത്ഥ വാർഡുകളിലേക്ക് മാറ്റണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. ജില്ലയുടെ പലഭാഗത്തും ഇത്തരത്തിൽ വോട്ടർമാർ വാർഡുകൾ മാറി വോട്ടർ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. നിർദിഷ്ട വാർഡുകളിൽ തന്നെയുള്ള യഥാർത്ഥ വോട്ടർമാരെ കൂത്തോടെ മറ്റു വാർഡുകളിലേക്ക് മാറ്റിയത് സംബന്ധിച്ച് വിവിധ തദ്ദേശ സ്ഥാന സെക്രട്ടറിമാർക്ക് പാർട്ടി പരാതി നൽകിയിട്ടുണ്ട്. വിഷയത്തിൽ പരിഹാരം കാണണമെന്നും ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എച്ച്. ബഷീർകുട്ടി ആവശ്യപ്പെട്ടു.