ആലപ്പുഴ: വാടക്കനാലിന്റെ വടക്കേക്കരയിൽ ജില്ലാ കോടതി പാലത്തിന് വടക്കുവശം മുതൽ കിഴക്കോട്ട് മിനിസിവിൽ സ്റ്റേഷൻ വരെയുള്ള വഴി സഞ്ചാരയോഗ്യമാക്കണമെന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബേബി പാറക്കാടൻ ആവശ്യപ്പെട്ടു. പാലം മുതൽ വടക്കേ കരയിലൂടെ കിഴക്കോട്ടും പടിഞ്ഞാറോട്ടും ഇപ്പോൾ ഗതാഗതത്തിനായി സജ്ജീകരിച്ചിരിക്കുന്ന വഴി കുണ്ടും കുഴിയും നിറഞ്ഞതും കല്ലുകൾ നിറഞ്ഞതുമാണ്. ആ റോഡിന് ചരിവ് ഉള്ളതുകൊണ്ട് ഇരു ചക്ര വാഹനങ്ങൾ, സൈക്കിൾ എന്നിവ വീഴുവാനും സാദ്ധ്യത ഏറെയാണ്. ഇടുങ്ങിയ വഴിയുടെ രണ്ടു ഭാഗത്തും (കിഴക്കും പടിഞ്ഞാറും) ട്രാഫിക് പൊലീസിന്റെ സേവനം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു.