അമ്പലപ്പുഴ : അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഭൂമിയിൽ നിൽക്കുന്ന സത്രം പൊളിച്ചുമാറ്റി സർക്കാർ ടൂറിസം വകുപ്പിൽ നിന്ന് അനുവദിച്ച അഞ്ചു കോടി രൂപ ഉപയോഗിച്ച് പി.ഡബ്ല്യു.ഡി കെട്ടിടം പണിത് സർക്കാർ ഉടമസ്ഥതയിൽ ആക്കിമാറ്റുവാൻ ശ്രമിക്കുന്നു. അമ്പലപ്പുഴ കിഴക്കേ നടയിൽ കുഞ്ചൻ നമ്പ്യാർ സ്മാരകം ഇരിക്കുന്ന ഭൂമി ദേവസ്വം ഭൂമിയായിരുന്നു.എന്നാൽ ഇന്ന് അത് സർക്കാരിന്റെ കൈവശമാണ്. അമ്പലപ്പുഴ ക്ഷേത്ര ചരിത്രവുമായി ബന്ധപ്പെട്ട പുത്തൻകുളം നികത്തി സർക്കാർ കോളേജ് സ്ഥാപിച്ചു.നിലവിൽ ദേവസ്വം ബോർഡിന് യാതൊരു അധികാരവുമില്ല. സംസ്ഥാന സർക്കാരാണ് കൈവശം വച്ചിരിക്കുന്നത്.വികസനത്തിന്റെ മറവിൽ ക്ഷേത്രഭൂമി കൈവശപ്പെടുത്താനുള്ള താല്പര്യങ്ങളെ മറ്റു ഹൈന്ദവ സംഘടനകളുമായി ചേർന്ന് ചെറുത്തു തോൽപ്പിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് ശബരിഗിരി വിഭാഗ് സെക്രട്ടറി എം .ജയകൃഷ്ണൻ അമ്പലപ്പുഴയും ജില്ലാ സെക്രട്ടറി എൻ. വിജയകുമാറും അറിയിച്ചു.