ചേർത്തല: ചേർത്തല ശ്രീവേദ വ്യാസ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നാളെ ചേർത്തല എസ്.എസ് കലാമന്ദിറിൽ കൊങ്കണി മായാബസാർ എന്ന പേരിൽ ജി.എസ്.ബി ഭക്ഷ്യ–ഭക്ഷ്യേതര സാധനങ്ങളുടെ പ്രദർശനവും വിൽപ്പനയും നടത്തുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് ടി.ആനന്ദകുമാർ,സെക്രട്ടറി ജി.ജയചന്ദ്രകമ്മത്ത്, മറ്റ് ഭാരവാഹികളായ അനിരുദ്ധ് കമ്മത്ത്,ജി.ഹരിദാസ്, എസ്.നവീൺകുമാർ, ഹരീഷ് സി.കൃഷ്ണ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 40 സ്റ്റാളുകളുണ്ടാകും. രാവിലെ 9.30ന് മന്ത്രി പി.പ്രസാദ് കൊങ്കണി ബസാർ ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അദ്ധ്യക്ഷയാകും. വൈകിട്ട് ഏഴ് വരെയാണ് പ്രദർശനവും വിൽപ്പനയും.