ചേർത്തല: അക്ഷരജ്വാല കലാസാഹിത്യവേദി സ്ഥാപകനായ മോഹനൻ ചെട്ടിയാർ അനുസ്മരണം നാളെ നടക്കും.രണ്ടാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ സ്മരണക്കായി ഏർപ്പെടുത്തിയ സ്മൃതി പുരസ്‌കാര സമർപ്പണവും ധനസഹായവിതരണവും നടക്കുമെന്ന് ഭാരവാഹികളായ വിജയൻ എരമല്ലൂർ,പി.എസ്.സുഗന്ധപ്പൻ,തുറവൂർ രാജേന്ദ്രൻ,കെ.ഒ. രമാകാന്തൻ,ഗീത കണിച്ചുകുളങ്ങര എന്നിവർ അറിയിച്ചു.
ചേർത്തല എൻ.എസ്.എസ് യൂണിയൻഹാളിൽ രണ്ടിന് നടക്കുന്ന അനുസമരണത്തിൽ പ്രസിഡന്റ് ശർമ്മിള സെൽവരാജ് അദ്ധ്യക്ഷയാകും. സാഹിത്യകാരി ബിച്ചു എക്സ്. മലയിൽ ഉദ്ഘാടനം ചെയ്യും. കാവാലം മാധവൻകുട്ടി മുഖ്യതിഥിയാകും.സർജ്ജുകളവംകോടം മുഖ്യ പ്രഭാഷണം നടത്തും. സഹായനിധി വിതരണം നഗരസഭചെയർപേഴ്സൺ ഷേർളിഭാർഗവൻ നിർവഹിക്കും. പൂച്ചാക്കൽ ഷാഹുൽ സ്മൃതിപുരസ്‌കാരം സംഗീതജ്ഞ ഡോ.എൽ. ശ്രീരഞ്ജിനിക്ക് സമർപ്പിക്കും.