ചേർത്തല: കടക്കരപ്പള്ളി പടിഞ്ഞാറെ കൊട്ടാരം ധർമ്മശാസ്താ ക്ഷേത്രത്തിൽ ഇന്നും നാളെയുമായി രാമായണ വിചിന്തനം നടക്കും. കൊട്ടാരം ഭജനസമാജത്തിന്റെ നേതൃത്വത്തിൽ രാമായണപാരായണ മത്സരവും വിചിന്തന ജ്ഞാനയജ്ഞവും നടക്കുമെന്ന് ഭജനസമാജം പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ, ദേവസ്വം പ്രസിഡന്റ് അനിൽകുമാർ വെമ്പള്ളിൽ,വൈസ് പ്രസിഡന്റ് എൻ. ഗോപാലകൃഷ്ണൻനായർ,സെക്രട്ടറി ഡി.ചന്ദ്രൻ,സി.പി. കർത്ത,രാമചന്ദ്രൻനായർ, രാമചന്ദ്രപണിക്കർ, രാധാകൃഷ്ണൻ,കെ.എൻ. വിജയൻകുമാർ, രാജുകുരുവിപ്പാറ്റ്, പി. വിപിൻ എന്നിവർ പറഞ്ഞു. ഇന്ന് രാവിലെ 9ന് രാമായണ പാരായണ മത്സരം ദേവസ്വം പ്രസിഡന്റ് കെ.അനിൽകുമാർ വെമ്പളളി ഉദ്ഘാടനം ചെയ്യും.എല്ലാ പ്രായക്കാർക്കുമായി നാലുവിഭാഗങ്ങളായിട്ടാണ് മത്സരം.
10ന് രാവിലെ 9ന് കൊട്ടാരം തത്ത്വമസി പരിപാലിക്കുന്ന നക്ഷത്രക്കാവിൽ മന്ത്രി പി. പ്രസാദിന്റെ നേതൃത്വത്തിൽ വൃക്ഷവന്ദനം. തുടർന്ന് രാമായണ വിചിന്തനം ഉദ്ഘാടനം. ഭജനസമാജം പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷനാകും. 10ന് വേഗവരയോടെ പാരിസ്ഥിതിക ഗുരുകുലം സ്ഥാപകൻ ഡോ.ജിതേഷ്ജി രാമായണ പ്രഭാഷണം നടത്തും. 11.30ന് ഡോ.പള്ളിക്കൽ സുനിലും ഒന്നിന് ഏറ്റുമാന്നൂരപ്പൻ കോളേജ് അസോസിയേറ്റ് പ്രൊഫസർ സരിത അയ്യരും പ്രഭാഷണം നടത്തും.