prasad

ആലപ്പുഴ: ഖാദിയുടെ പ്രചാരണം സാധാരണകാർക്ക് സ്ഥിര വരുമാനം ഉറപ്പാക്കുമെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. ആലപ്പുഴ ജില്ലാ ഖാദിഗ്രാമ വ്യവസായ ഓഫീസിന്റെ ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനവും ആലപ്പുഴ ഖാദി പ്രോജക്ടിന് കീഴിലുള്ള റെഡിമെയ്ഡ് ഗാർമെന്റ്‌സ് യൂണിറ്റിന്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. ഖാദിക്ക് വലിയ പാരമ്പര്യവും പൈതൃകവുമുണ്ട്. ഒരു ഖാദി ഉത്പന്നം വാങ്ങുമ്പോൾ അതിന്റെ ഗുണം കർഷകർക്കും തൊഴിലാളികൾക്കും സാധാരണകാർക്കും ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.നഗരസഭാ ചെയർപെഴ്‌സൺ കെ.കെ. ജയമ്മ അദ്ധ്യക്ഷത വഹിച്ചു. മേളയുടെ സമ്മാനക്കൂപ്പൺ പ്രകാശനവും ആദ്യ വില്പനയും നഗരസഭാഅദ്ധ്യക്ഷ നിർവഹിച്ചു. 25- ാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഷോർട്ട് കുർത്തിയുടെ പ്രകാശനവും തൊഴിലാളികൾക്കുള്ള ഓവർകോട്ട് വിതരണവും ഖാദി ബോർഡ് മെമ്പർ കെ. ചന്ദ്രശേഖരൻ നിർവഹിച്ചു. നഗരസഭ അംഗം കെ.കെ. അജേഷ് മുതിർന്ന തൊഴിലാളികളെ ആദരിച്ചു.

കേരള ഖാദിഗ്രാമ വ്യവസായ ബോർഡ് സെക്രട്ടറി ഡോ. കെ.എ. രതീഷ്, ഖാദി ഡയറക്ടർ കെ.വി. രാജേഷ്, വില്ലേജ് ഇൻഡസ്ട്രീസ് ഡയറക്ടർ പി.എ. അഷിത, ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പ്രോജക്ട് ഓഫീസർ പി.എം. ലൈല, അസി. ഇൻഫർമേഷൻ ഓഫീസർ പി.എസ്. സജിമോൻ, സി. സിലീഷ്, റാഷിദ ബഷീർ,
പവിത്രൻ, എസ്. പാർവതി എന്നിവർ സംസാരിച്ചു.