ആലപ്പുഴ: 71ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായുള്ള വഞ്ചിപ്പാട്ട് മത്സരത്തിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ 12 മുതൽ 22 വരെ പേര് രജിസ്റ്റർ ചെയ്യണം. വിദ്യാർത്ഥി/ വിദ്യാർത്ഥിനി വിഭാഗത്തിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളായി കുട്ടനാട് ശൈലിയിലും, പുരുഷ, സ്ത്രീ വിഭാഗങ്ങളിൽ കുട്ടനാട് ശൈലി, വെച്ച് പാട്ട് എന്നീ ഇനങ്ങളിലും, ആറന്മുള ശൈലിയിൽ പുരുഷൻമാർക്ക് മാത്രമയിട്ടുമാണ് മത്സരം. ആദ്യമെത്തുന്ന 50 ടീമംഗങ്ങളെ മാത്രമേ മത്സരത്തിൽ പങ്കെടുപ്പിക്കുകയുള്ളൂ. മിനി സിവിൽസ്റ്റേഷൻ അനക്‌സ് രണ്ടാം നിലയിലെ ഇറിഗേഷൻ ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിലാണ് രജിസ്ട്രേഷൻ. ഫോൺ: 0477 2252212.