ആലപ്പുഴ: 30ന് പുന്നമടക്കായലിൽ നടക്കുന്ന 71-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഓഫീസ് ആലപ്പുഴ റവന്യൂ ഡിവിഷണൽ ഓഫീസിൽ പി.പി. ചിത്തരഞ്ജൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി സെക്രട്ടറിയായ സബ് കളക്ടർ സമീർ കിഷൻ അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷൻ എം.ആർ. പ്രേം, എൻ.ടി.ബി.ആർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എസ്.എം. ഇക്ബാൽ, എ.എൻ പുരം ശിവകുമാർ, എം.വി. ഹൽത്താഫ്, ജേക്കബ് ജോൺ, റോയി പി. തീയോച്ചൻ, ബേബി കുമാരൻ, ആലപ്പുഴ രൂപത പി.ആർ.ഒ ഫാ. സേവ്യർ കുടിയാംശേരി എന്നിവർ പങ്കെടുത്തു.