ചേർത്തല: കണിച്ചുകുളങ്ങര പൊക്ലാശ്ശേരി ബാലഭദ്രാദേവീ ക്ഷേത്രത്തിലെ 77ാമത് ഭാഗവത സപ്താഹയജ്ഞം ഇന്ന് തുടങ്ങും. ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം പ്രസിഡന്റ് ജി.സുരേഷ്‌കുമാർ മാനങ്ങാടി,സെക്രട്ടറി വി.ബി.ചന്ദ്രൻ വേടിയത്ത്,സപ്താഹ കമ്മിറ്റി കൺവീനർ ജെനി ശശികുമാർ ചാരംപറമ്പ്, മറ്റ് ഭാരവാഹികളായ കെ.എൻ.പത്മകുമാർ, ലക്ഷ്മണക്കുറുപ്പ്, അനിൽകുമാർ എന്നിവർ അറിയിച്ചു.ഇന്ന് രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ച് വരെ അഖണ്ഡനാമജപം, 10ന് രാവിലെ 8.30മുതൽ വൈകിട്ട് അഞ്ച് വരെ നാരായണീയ പാരായണം. 7.30ന് ശ്രീദേവി മാപ്പിളപ്പറമ്പ് സപ്താഹയജ്ഞത്തിന് ദീപം തെളിക്കും. ലഫ്.കേണൽ ശോഭന ഉണ്ണിത്താൻ,വടക്കേ കുളക്കാട് വിഗ്രഹ സമർപ്പണം നടത്തും. ശ്രുതി പ്രബോധ ഹരിപ്പാട് വേണുജിയാണ് യജ്ഞാചാര്യൻ.സപ്താഹയജ്ഞം 17ന് സമാപിക്കും. ദിവസേന രാവിലെ 7.45മുതൽ ഭാഗവത പാരായണം, പകൽ ഒന്നിന് അന്നദാനം, വൈകിട്ട് 7.30ന് നാമജപസന്ധ്യ, പ്രഭാഷണം. 17ന് വൈകിട്ട് ഏഴിന് നൃത്തനൃത്യങ്ങൾ.