അമ്പലപ്പുഴ : രജിസ്‌ട്രേഡ് എൻജിനീയേഴ്‌സ് ആൻഡ് സൂപ്പർവൈസേർസ് ഫെഡറേഷൻ ( റെൻസ്ഫെഡ്) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അമ്പലപ്പുഴ പി.കെ. മെമ്മോറിയൽ ഗ്രന്ഥശാല ഹാളിൽ കെ. സ്മാർട്ട് ജില്ലാതല ശില്പശാല നടത്തി. എച്ച്. സലാം എം .എൽ .എ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ. രാജേന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു. റെൻസ്‌ഫെഡ് സംസ്ഥാന ട്രഷറർ എ. കെ.മഞ്ചു മോൻ മുഖ്യപ്രഭാഷണം നടത്തി. റെൻസ്ഫെഡ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എ. സിനി , ജില്ലാ സെക്രട്ടറി എൻ. മധു, ജെ. അരുൺ, ഷീന ജോസഫ്, ഷഫീഖ് എന്നിവർ പ്രസംഗിച്ചു. ശില്പശാലയിൽ ആർ. രഞ്ജിത് ക്ലാസ്സിനു നേതൃത്വം നൽകി.