അരൂർ:ചന്തിരൂർ ശാന്തിഗിരി ആശ്രമത്തിന്റെ കീഴിലുള്ള അഞ്ചടിപ്പാടശേഖരത്തിൽ കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ജൈവ നെൽകൃഷി ആരംഭിച്ചു. വിത ഉദ്ഘാടനം ദെലീമ ജോജോ എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ അരൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ഇ.ഇർഷാദ് അദ്ധ്യക്ഷനായി. ആശ്രമം ചീഫ് അഭേദാ ജ്ഞാനതപസ്വിനി, ആശ്രമം ഹെഡ് മനുചിത് ജ്ഞാനതപസ്വി,പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ടെൽഷ്യ, വൈസ് പ്രസിഡന്റ് ആർ.ജീവൻ,ബ്ലോക്ക് പഞ്ചായത്തംഗം ജയ പ്രതാപൻ, വാർഡ് അംഗം സീനത്ത് ഷിഹാബുദ്ദീൻ, കൃഷി ഓഫീസർ അനീറ്റ ബെന്നി,പുരുഷോത്തമൻ, റെജി പുരോഗതി എന്നിവർ സംസാരിച്ചു.