കുട്ടനാട്: കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല പുളിങ്കുന്ന് എൻജിനിയറിംഗ് കോളേജിലെ മൂന്നാം സെമസ്റ്ററിലെ ബിടെക്ക് സിവിൽ എൻജിനിയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് (ലാറ്ററൽ എൻട്രി) എന്നീ ബ്രാഞ്ചുകളിൽ ഒഴിവുള്ള സീറ്റിലേക്ക് 12ന് രാവിലെ 9.30 മുതൽ 10. 30 വരെ സിവിൽ, ഇലക്ട്രിക്കൽ വിഭാഗം ഓഫീസിൽ സ്പോട്ട് അഡ്മിഷനായി രജിസ്റ്റർ ചെയ്യാം. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവരും അല്ലാത്തതുമായ വിദ്യാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും രണ്ട് സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും രണ്ട് ഫോട്ടോയും സഹിതം എത്തുകയോ പ്രസ്തുത വെബ്സൈറ്റ് സന്ദർശിക്കുകയോവേണമെന്ന് പ്രസിൻസിപ്പാൾ അറിയിച്ചു. ഫോൺ: 9447706426, 9496721408, 04772707500.