ആലപ്പുഴ: റോഡുകളും പാലങ്ങളും തകർന്നടിഞ്ഞ് പുതുനിരത്തുകൾ ഇത്രമേൽ തകർന്ന കാലഘട്ടം കേരളത്തിൽ മുമ്പ് ഉണ്ടായിട്ടില്ലെന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ബാദ്ധ്യതയും അപമാനവും സൃഷ്ടിക്കുകയാണെന്ന് ജെ.എസ്.എസ് ആലപ്പുഴ ജില്ലാ സെന്റർ അഭിപ്രായപ്പെട്ടു.റിയാസിനെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കണമെന്നും ഊരാളുങ്കൽ സഹകരണ സംഘത്തിന്റെ സാമ്പത്തിക സ്രോതസും ബിനാമി പങ്കാളിത്തവും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് ആർ.ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.രാജു റിപ്പോർട്ട് അവതരിപ്പിച്ചു.വി.കെ.അമ്പർഷൻ,​ പി.സി സന്തോഷ്‌,​ കെ.പീതാം ബരൻ,​ സാബു കണ്ടത്തിൽ,​ നേതാജി രാജേഷ്,​ പി.ശ്യംകുമാർ,​ അഹമ്മദ് അമ്പലപ്പുഴ,​ സജിമോൻ കുട്ടനാട് എന്നിവർ സംസാരിച്ചു.