ചേർത്തല: കണ്ടമംഗലം ഹയർസെക്കൻഡറി സ്‌കൂളിലെ ഡിജിറ്റൽ ഇന്ററാക്ടീവ് ബോർഡ് ക്ലാസ് റൂം പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ജീവൻ ഉദ്ഘാടനം ചെയ്തു.സ്‌കൂൾ മാനേജർ കെ.പി.ആഘോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.കടക്കരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറ മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി അനിൽകുമാർ, ജനപ്രതിനിധികളായ ടി.കെ.സത്യാനന്ദൻ,എസ്.ഷിജി,ക്ഷേത്രം പ്രസിഡന്റ് അനിൽകുമാർ അഞ്ചംതറ,സെക്രട്ടറി രാധാകൃഷ്ണൻ തേറാത്ത്,വൈസ് പ്രസിഡന്റ് തിലകൻ കൈലാസം,ഖജാൻജി പി.എ ബിനു,പ്രധാന അദ്ധ്യാപകൻ ഋഷി നടരാജൻ,പ്രിൻസിപ്പൽ എസ്.രാജേശ്വരിദേവി,പി.ടി.എ പ്രസിഡന്റ് പി.ബി.തങ്കച്ചൻ,പി.ആർ.രാജേഷ് എന്നിവർ സംസാരിച്ചു.