ആലപ്പുഴ: ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച്, നാഷണൽ ഇൻസ്റ്റ്യൂട്ട് ഒഫ് വൈറോളജി കേരള യൂണിറ്റിൽ നേതൃത്വത്തിൽ ആരോഗ്യരംഗത്ത് ശാസ്ത്ര ഗവേഷണ അവബോധം ലക്ഷ്യമാക്കി സയൻസ് ആൻഡ് ഹെൽത്ത് ഇന്നവേഷൻ ഫോർ ദി നെക്സ്റ്റ് ജൻ എക്സ്പ്ലോറേഴ്‌സ് (ഷൈൻ) സംവാദ സന്ദർശന പ്രോഗ്രാം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ പത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി 120 ഓളം വിദ്യാർത്ഥികളും 10 അദ്ധ്യാപകരും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയുടെ കേരള യൂണിറ്റ് സന്ദർശിച്ചു. ഐ.സി.എം.ആർ ഡയറക്ടർ ജനറൽ ഡോ.രാജീവ് ബഹൽ ഓൺ ലൈനായി അഭിസംബോധന ചെയ്തു.തുടർന്ന് ലഘുവീഡിയോ പ്രദർശനവും ലബോറട്ടറി ഉപകരണങ്ങളുടെ പരിചയപ്പെടുത്തലും നടന്നു. എൻ.ഐ.വി ഡയറക്ടർ ഡോ.നവീൻകുമാർ, ശാസ്ത്രജ്ഞർ തുടങ്ങിയവർ വിദ്യാർത്ഥികളുമായി സംവദിച്ചു. സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.