ambala

അമ്പലപ്പുഴ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തോട്ടപ്പള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വ്യാപാരി ദിനാഘോഷം നടന്നു. പതാക ഉയർത്തൽ, മധുരപലഹാര വിതരണം, ആദരിക്കൽ എന്നീ ചടങ്ങുകളോടെ നടന്നു പരിപാടി ജില്ലാ വൈസ് പ്രസിഡന്റ് പ്രതാപൻ സൂര്യാലയം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സുരേഷ് സി ഗേറ്റ് അദ്ധ്യക്ഷനായി. ശശികുമാർ നടുവത്ര, അനന്തകൃഷ്ണൻചെട്ടിയാർ, മനേഷ് എം.ജി.എം.എച്ച്, ശ്രീകുമാർ ബാജി കുമാരകോടി, സുമേഷ്കുമാർ മെൻസ്‌വേവ്, പി. പ്രദീപ്‌ ,വിഷ്ണു കുമാരകോടി, സിദ്ധാർത്ഥ് കന്നുകാലിപാലം എന്നിവർ സംസാരിച്ചു.