അരൂക്കുറ്റി: വ്യാപാരി ദിനത്തോടനുബന്ധിച്ച് അരൂക്കുറ്റി സി.എച്ച്.സി പാലിയേറ്റീവ് കെയറിന് അരൂക്കുറ്റി മർച്ചന്റ്സ് അസോസിയേഷൻ പാലിയേറ്റീവ് ഉപകരണങ്ങൾ കൈമാറി. അസോസിയേഷൻ പ്രസിഡന്റ് സി.കെ. അഷറഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.എ. അഷറഫ് വെള്ളേഴത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. അരൂക്കുറ്റി സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.റൂബി അസോസിയേഷൻ ഭാരവാഹികൾക്ക് അഭിനന്ദന സന്ദേശം അയച്ചു. പി.എം.ഷാനവാസ്, ഡോ.ജീൻസ മാത്യു, മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി വി.സി.രാജേന്ദ്രൻ, ടി.എസ്. നാസിമുദ്ദീൻ, എൻ.എ.സക്കരിയ, കെ.പി. ഫസീർ, സുനിൽ കുമാർ, പി.എം.ഷാജിർഖാൻ, നിയാസ്, ബി. റീന, എം.എസ്. ബീന, റിൻസി തുടങ്ങിയവർ പങ്കെടുത്തു.