dgdgcfg

മുഹമ്മ: കാർഷിക , ആരോഗ്യരംഗത്ത് കേരളത്തിന് മാതൃകയാകുന്ന ഗ്രാമപഞ്ചായത്താണ് കഞ്ഞിക്കുഴിയെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന് ഒരു കോടി രൂപ ചെലവഴിച്ചു നിർമ്മിച്ച പുതിയ ഒ.പി ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ സ്വാഗതവും വൈസ് പ്രസിഡന്റ് അഡ്വ.എം. സന്തോഷ് കുമാർ നന്ദിയുംപറഞ്ഞു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ആർ.നാസർ ആദരിക്കൽ ചടങ്ങ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ജി. മോഹനൻ മുഖ്യപ്രഭാഷണം നടത്തി.