ചാരുംമൂട് : ബി ജെ പി ആലപ്പുഴ സൗത്ത് ജില്ലയുടെ നേതൃത്വത്തിൽ നൂറനാട് ഐ.ടി.ബി.പി 27-ാം ബറ്റാലിയനിലെ സൈനികർക്കൊപ്പം രക്ഷാബന്ധൻ ആഘോഷിച്ചു. ജില്ലാ അദ്ധ്യക്ഷൻ സന്ദീപ് വാചസ്പതി, ജനറൽ സെക്രട്ടറി അഡ്വ കെ.കെ അനൂപ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ മോഹിനി ശിവദാസ്, സുനിത രാജു, മുൻ ജില്ലാ വൈസ് പ്രസിഡൻ്റ് പൊന്നമ്മ സുരേന്ദ്രൻ, ജില്ലാ സെക്രട്ടറിമാരായ അഡ്വ. കെ.വി അരുൺ, പി.എസ്.ധന്യ, മണ്ഡലം അദ്ധ്യക്ഷൻ കെ.സഞ്ജു, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ സവിത സുധി, ദീപ ജ്യോതിഷ്, ദീപ ആർ, ആര്യ ആദർശ്, മണ്ഡലം ഭാരവാഹികളായ റാണി സത്യൻ, ലതാ രാജു, സുമാ ഉപാസന, അജിത എസ് കുമാർ മുൻ മണ്ഡലം അധ്യക്ഷൻ പ്രഭകുമാർ മുകളയ്യത്ത് എന്നിവർ പങ്കെടുത്തു.