ambala

അമ്പലപ്പുഴ: മകന്റെ ആദ്യകുർബാനയോട് അനുബന്ധിച്ച് ശാന്തി ഭവനിലെ അന്തേവാസികൾക്ക് അന്നദാനം നടത്തി. കോട്ടയം കോതവന മഞ്ജിതറ വീട്ടിൽ ടിറ്റി സേവിയർ,​ ജോമോൾ ദമ്പതികളുടെ മകൻ ആൽവിൻ ടിറ്റിയുടെ ആദ്യകുർബാനയോട് അനുബന്ധിച്ചാണ് ശാന്തി ഭവനിൽ അന്നദാനം നടത്തിയത്. കോട്ടയം കോതവന സെന്റ് സേവിയേഴ്സ് ചർച്ചിൽ നടന്ന ആദ്യകുർബാന ചടങ്ങിന് ഫാ.റിജു കണ്ണമ്പുഴ മുഖ്യ കാർമ്മികത്വം വഹിച്ചു.ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ, ശാന്തിഭവൻ ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.