ആലപ്പുഴ : മർദ്ദനമേറ്റ നാലാംക്ളാസുകാരിയെ കാണാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി എത്തിയില്ലെന്ന പരിഹാസവുമായി മന്ത്രി വി.ശിവൻകുട്ടി.സാധാരണ ഒരു തോർത്തൊക്കെ വാങ്ങി വരേണ്ടതായിരുന്നു. കന്യാസ്ത്രീകളുടെ അറസ്റ്റിന് ശേഷം അദ്ദേഹത്തെപ്പറ്റിയാതൊരു അറിവുമില്ല.ഈ പറഞ്ഞതിന്റെ പേരിൽ നാളയെങ്ങാനും പ്രത്യക്ഷപ്പെട്ടേക്കാം ശിവൻകുട്ടി കൂട്ടിച്ചേർത്തു. ചാരുംമൂട് ബ്ളോക്ക് പഞ്ചായത്തിലെ വാർത്ത സമ്മേളനത്തിനിടെയാണ് മന്ത്രിയുടെ പരിഹാസം.