ആലപ്പുഴ: സർക്കാരിന്റെ ഏറ്റവും വലിയ ഇടപെടലുകളിൽ ഒന്നാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. നീലംപേരൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം പുതിയ കെട്ടിടം ഉദ്ഘാടനം നാരകത്തറ ആശുപത്രി അങ്കണത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
തോമസ് കെ. തോമസ് എം.എൽ.എ അധ്യക്ഷനായി. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യാതിഥിയായി. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ വേണുഗോപാൽ, നീലംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.കെ തങ്കച്ചൻ, നീലംപേരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ധ്യാമണി ജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷയായ സബിതാ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.