ആലപ്പുഴ: പ്രമുഖ ​ട്രേഡ്​ യൂണിയൻ നേതാവായിരുന്ന എൻ.കെ.രാഘവന്റെ സ്മരണാർത്ഥം ഏർപെടുത്തിയ പൊതുപ്രവർത്തക അവാർഡിന്​ സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ്​ അംഗം ​ആനിരാജ അർഹയായി. 11,111 രൂപയും പ്രശസ്തി​പത്രവും ശിൽപവും അടങ്ങുന്ന പുരസ്കാരം 31ന്​ വടക്കനാര്യാട്​ എൻ.എൻ.ഡി.പി ഹാളിൽ ചേരുന്ന അനുസ്മണസമ്മേളനത്തിൽ സമ്മാനിക്കും. ആലപ്പുഴയിൽ ചേർന്ന ട്രസ്​റ്റ്​ യോഗത്തിലാണ്​ തീരുമാനം. പ്രസിഡന്റ്​ പി. ജ്യോതിസ്​ അദ്ധ്യക്ഷത വഹിച്ചു. ടി.ജെ. ആഞ്ചലോസ്​, ഡി.പി. മധു, പി.വി. സത്യനേശൻ, അഡ്വ. വി. മോഹൻദാസ്​, അഡ്വ. ആർ. ജയസിംഹൻ, ആർ. സു​രേഷ്​, എൻ.ആർ. അജയൻ എന്നിവർ സംസാരിച്ചു.