ആലപ്പുഴ: ആര്യാട് പഞ്ചായത്തിലെ തുമ്പോളി ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം ആരോഗ്യ, വനിതാശിശു വികസനവകുപ്പ് മന്ത്രി വീണാ ജോർജ് നിർവ്വഹിച്ചു.

ചടങ്ങിൽ പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ, ആര്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സന്തോഷ് ലാൽ, വൈസ് പ്രസിഡന്റ് അഡ്വ. ഷീന സനൽകുമാർ, സ്ഥിരംസമിതി അദ്ധ്യക്ഷരായ വി.കെ.പ്രകാശ് ബാബു, ബി.ബിപിൻരാജ്, ജി. ബിജുമോൻ, കെ.എ അശ്വനി, പഞ്ചായത്തംഗം മിനി ജോസഫ്, ഡി.പി.എം ഡോ.കോശി സി.പണിക്കർ, മെഡിക്കൽ ഓഫീസർ ഡോ. പി. അരുൺ വിശ്വനാഥ് തുടങ്ങിയവർ പങ്കെടുത്തു.