ambala

അമ്പലപ്പുഴ: താലോലം ബഡ്സ് സ്കൂളിലെ കുട്ടികൾക്ക് പഠനത്തോടൊപ്പം ഇനി മുതൽ വാദ്യോപകരണങ്ങളും അഭ്യസിക്കാം. ഇതിനായി ആലപ്പുഴ ഗവ. സർവന്റ്സ് സഹകരണ ബാങ്ക് ചെണ്ട നൽകി. ബഡ്സ് സ്കൂൾ കലോത്സവങ്ങളിലുൾപ്പടെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താലോലത്തിലെ കുട്ടികൾക്ക് ഇനി മുതൽ വാദ്യോപകരണങ്ങളിലും ശോഭിക്കാനായാണ് ബാങ്ക് ചെണ്ട നൽകിയത്. എച്ച്.സലാം എം.എൽ.എ യിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ ചെണ്ട ഏറ്റുവാങ്ങി. ബാങ്ക് പ്രസിഡന്റ് ജിജോ ജോസഫ് അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി സരിത, സ്ഥിരം സമിതി അദ്ധ്യക്ഷ ജയാപ്രസന്നൻ, അംഗം കവിത, ചെണ്ട വിദ്വാനും ആലപ്പുഴ വാദ്യകലാ അക്കാഡമി ജോയിന്റ് സെക്രട്ടറിയുമായ അരുൺകുമാർ, പി.ടി.എ ഭാരവാഹി റംലത്ത്, ബാങ്ക് ഭരണസമിതി അംഗങ്ങളായ പി.സുശീല, മുഹമ്മദ് റഫീഖ്, മിനിമോൾ വർഗീസ്, ടി .മനോജ്, പി.ടി.സിബി, എസ്.ബിജു രാജ്, ബാങ്ക് സെക്രട്ടറി ആർ.ശ്രീകുമാർ, കെ.പി. സത്യകീർത്തി എന്നിവർ സംസാരിച്ചു. ആരുൺ കുമാറിനെ അനുമോദിച്ചു. തുടർന്ന് ചെണ്ടമേളവും അരങ്ങേറി.