ph

കായംകുളം : കായംകുളത്തെ കോൺഗ്രസ് നേതൃത്വത്തിന് നിസ്തുലമായ സംഭാവനകൾ നൽകിയ ഊർജ്ജസ്വലനായ നേതാവായിരുന്നു അഡ്വ.പി.എസ് ബാബുരാജ് എന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം സുധീരൻ പറഞ്ഞു. ആലപ്പുഴ ഡി.സി.സി വൈസ് പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന ആയിരുന്ന അഡ്വ.പി.എസ് ബാബുരാജിന്റെ ഒന്നാം ചരമവാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സൗത്ത് ബ്ലോക്ക് പ്രസിഡന്റ് ചിറപ്പുറത്ത് മുരളി അദ്ധ്യക്ഷത വഹിച്ചു. എം.എം ഹസൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.ശരത് ചന്ദ്രപ്രസാദ്, സെക്രട്ടറി അഡ്വ.എ.ത്രിവിക്രമൻ തമ്പി,വേലഞ്ചിറ സുകുമാരൻ,യു.ഡി.എഫ് കൊല്ലം ജില്ലാ ചെയർമാൻ കെ.സി രാജൻ,യു. മുഹമ്മദ്, എ.ജെ. ഷാജഹാൻ,ടി. സൈനുലാബ്ദ്ദീൻ എന്നിവർ പ്രസംഗിച്ചു.