അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോരായ്മകൾ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ ജാഗ്രത സമിതി മന്ത്രി വീണ ജോർജിന് നിവേദനം നൽകി. ജീവൻ രക്ഷാമരുന്നുകൾ ഉൾപ്പെടെ ആശുപത്രി ഫാർമസിയിൽ ലഭ്യമല്ല. റേഡിയോളജി വിഭാഗത്തിൽ ആവശ്യമായ ഡോക്ടർമാർ ഇല്ലാത്തതിനാൽ സ്കാനിങ്ങുകൾ മുടങ്ങുകയും റിസൾട്ട് വൈകുകയും ചെയ്യുന്നു. റേഡിയോളജി, ഗ്യാസ്ട്രോ എൻട്രോളജി, ന്യൂറോ സർജറി വിഭാഗങ്ങളിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്. സമിതിയുടെ പ്രസിഡന്റ് പി.ജി.സജിമോൻ പുന്നപ്രയുടെ നേതൃത്വത്തിൽ സെക്രട്ടറി അബ്ദുൽ ജബ്ബാർ പനച്ചുവട്, ട്രഷറർ ഹംസ കുഴുവേലി,കെ.ആർ. തങ്കജി എന്നിവരാണ് നിവേദനം സമർപ്പിച്ചത്.