dd

ആലപ്പുഴ: തിരുവമ്പാടി എച്ച്.എസ്.എസിലെ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ ഒരുവർഷം നീളുന്ന രജത ജൂബിലി ആഘോഷങ്ങൾ ‘ജ്യോതി’ മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂളിന്റെ മുൻ മാനേജർ എം.എൻ.ഭാസ്ക്കരൻ നായരെ മന്ത്രി ഉപഹാരം നൽകി ആദരിച്ചു. കെ.സി.വേണുഗോപാൽ എം.പി, മുൻ മന്ത്രി ജി.സുധാകരൻ, 2000ത്തിലെ മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവരും ആദരമേറ്റുവാങ്ങി. എച്ച്.സലാം എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. പ്ലസ്ടുവിന് എല്ലാവിഷങ്ങൾക്കും എപ്ലസ് നേടിയ വിദ്യാർത്ഥികളെ നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ അനുമോദിച്ചു. സ്കൂൾ പ്രിൻസിപ്പൽ കെ.ആർ.ജ്യോതി റിപ്പോർട്ട് അവതരിപ്പിച്ചു. ട്രസ്റ്റ് പ്രസിഡന്റ് പി.കെ.ഹരികുമാർ അദ്ധ്യക്ഷനായി.
ചെങ്ങന്നൂർ ആർ.ഡി.ഡി കെ.സുധ, ആലപ്പുഴ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റിയദ്ധ്യക്ഷ ആർ.വിനീത, വാർഡ് കൗൺസിലർ ആർ.രമേശ്, സ്കൂൾ മാനേജർ ബി.ഹരികൃഷ്ണൻ, ട്രസ്റ്റ് സെക്രട്ടറി ബാലൻ സി.നായർ, പി.ടി.എ പ്രസിഡന്റ് ജെ.വിനോദ് കുമാർ, 1790 എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് വി.ജയകൃഷ്ണൻ, 856 എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് എസ്.സുരേഷ്ബാബു തുടങ്ങിയവർ പങ്കെടുത്തു. ഉച്ചയ്ക്കുശേഷം ഡോ.വൈക്കം വിജയലക്ഷ്മിയും സംഘവും അവതരിപ്പിച്ച ഗായത്രി വീണാ സംഗീത സായാഹ്നം ഉൾപ്പെടെയുള്ള വിവിധ കലാപരിപാടികൾ അരങ്ങേറി. ഇന്ന് രാവിലെ 10ന് വിദ്യാർഥികളുടെ കലാവിരുന്ന് എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ മുഖ്യാതിഥിയാകും.