photo

മാരാരിക്കുളം : മാരാരിക്കുളം വടക്ക് കുടുംബാരോഗ്യകേന്ദ്രത്തിന്റെയും, പൂപ്പള്ളിക്കാവ് റസിഡൻസ് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ കാൻസർ പരിശോധനയും ബോധവത്ക്കരണവും നടന്നു.ഹെൽത്ത് ഇൻസ്‌പെക്ടർ സി.ടി.സനിൽ പുരുഷന്മാരിൽ കാണപ്പെടുന്ന വിവിധ തരം കാൻസർ രോഗങ്ങളെക്കുറിച്ച് ക്ലാസെടുത്തു.മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത് ആരോഗ്യസ്റ്റാഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ പി.രത്നമ്മ അദ്ധ്യക്ഷത വഹിച്ചു.റസിഡൻഡ് അസോസിയേഷൻ ഭാരവാഹികളായ ടി.രാധാകൃഷണക്കുറുപ്പ്,പി.രാധാകൃഷണൻ,ആരോഗ്യ പ്രവർത്തകരായ ജെഫി ജെറാൾഡ്,എസ്.സംഗീത,ആശാ പ്രവർത്തക,എ.വി.രമാദേവി എന്നിവർ ക്യാമ്പിന് നേത്യത്വം നൽകി.