മാവേലിക്കര- ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിൽ ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ ട്രസ്റ്റ് നടത്തുന്ന രാമായണോത്സവത്തിന്റെ ഭാഗമായി നടന്ന ആടിമാസ കച്ചേരി വേദിയിൽ ക്ഷേത്രം പുറപ്പെടാ മേൽശാന്തി മലയിൻകീഴ് വാഴയിൽ മഠം വി.കെ.ഗോവിന്ദൻ നമ്പൂതിരി സംഗീത സദസ്സ് നടത്തി. കെ.വി.കൃഷ്ണരാജ്, ശ്രീരാഗ് എസ്.നമ്പൂതിരി, ഉണ്ണിക്കൃഷ്ണൻ നായർ, ഗൗരി നന്ദൻ എന്നിവരും ഗോവിന്ദൻ നമ്പൂതിരിയോടൊപ്പം പങ്കെടുത്തു. അടൂർ ശിവജി വയലിനും ചെട്ടികുളങ്ങര ആനന്ദ് ശേഖർ മൃദംഗവും അരുൺ ചേരാവള്ളി തബലയും വായിച്ചു. മൂന്ന് പതിറ്റാണ്ടിന് ശേക്ഷമാണ് വേദിയിൽ വി.കെ.നാരായണൻ നമ്പൂതിരി ഒരു സംഗീത സദസ്സിൽ പാടിയത്.