തുറവൂർ:തരിശായി കിടന്ന ചങ്ങരം വടക്കേ ബ്ലോക്കിലെ 60 ഏക്കർ പാടത്ത് നെൽകൃഷി പുനരാരംഭിച്ചു. നിലമൊരുക്കലിനുശേഷം നടന്ന വിത്തുവിതയുടെ ഉദ്ഘാടനം കോടുതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.ജയകുമാർ നിർവഹിച്ചു. കൃഷി ഓഫീസർ സ്മേര ജി. സന്തോഷ്, കൃഷി അസി.അൻസാർ, കാർഷിക വികസന സമിതി അംഗങ്ങളായ രമണൻ,മനോഹരൻ,പാടശേഖര കമ്മിറ്റി സെക്രട്ടറി ഉദയൻ,തിലകൻ,ഈശപ്പൻ, രവീന്ദ്രൻ,പുരുഷൻ എന്നിവർ പങ്കെടുത്തു.