തുറവൂർ: മൂന്ന് കിലോ 200 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. ആലുവ സ്വദേശിയായ ഗോവർദ്ധൻ കെ.ഗോപിയെയാണ് (25) ചേർത്തല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.എസ് സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ദേശീയപാതയിൽ തുറവൂർ ജംഗ്ഷന് തെക്ക് ആലയ്ക്കാ പറമ്പ് ഭാഗത്ത് ഇന്നലെ രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയ്ക്കിടെ അറസ്റ്റ് ചെയ്തത്. എക്സൈസ് സർക്കിൾ ഓഫീസിലെ ഇൻസ്പെക്ടർ എൻ ബാബു, അസി. എക്സൈസ് ഇൻസ്പെക്ടർമാരായ ജി. ജയകുമാർ, എൻ.പ്രസന്നൻ, കെ.പി.സജിമോൻ, പി. വിജയകുമാർ, പ്രിവൻ്റീവ് ഓഫീസർ എച്ച്.മുസ്തഫ, സിവിൽ എക്സൈസ് ഓഫീസർ എസ്. ജിനു, വി.ആർ.വികാസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ അശ്വതി പരമേശ്വരൻ, ഡ്രൈവർ വി.എസ്.ബെൻസി എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്. ചേർത്തല കോടതി പ്രതിയെ റിമാൻഡ് ചെയ്തു.