ബുധനൂർ: കുട്ടമ്പേരുർ ആറിന്റെ തീരത്ത് മഠത്തിൽ കടവ് പാലത്തിന് സമീപത്തായി ബുധനൂർ പഞ്ചായത്ത് നിർമിച്ച പുഴയോരം പാർക്കും ആർ. ശങ്കരനാരായണൻ തമ്പി സ്മാരക കെട്ടിടവും മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പലത മധു അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ വത്സല മോഹൻ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം സലിം, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.ആർ മോഹൻ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ അഡ്വ.കെ.കെ രാജേഷ് കുമാർ, ടി.സുജാത, സി.പി.എം ഏരിയ സെക്രട്ടറി പി.എൻ ശെൽവരാജൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്ത് ശ്രീരംഗം, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ എൻ.രാജേന്ദ്രൻ, സുരേഷ് മത്തായി, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.സുധാമണി, കെ.പ്രസാദ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജരാമകൃഷ്ണൻ സ്വാഗതവും സെക്രട്ടറി ടി.ജെ ജോൺ നന്ദിയും പറഞ്ഞു. 40 സെന്റ് സ്ഥലത്ത് 70 ലക്ഷം രൂപ ഉപയോഗിച്ചാണ് നിയമസഭയുടെ ആദ്യ സ്പീക്കർ ആർ.ശങ്കരനാരായണൻ തമ്പിയുടെ സ്മരണാർഥം കെട്ടിടം നിർമ്മിച്ചത്. സർക്കാരിന്റെയും ത്രിതല പഞ്ചായത്തും ചേർന്നാണ് 25 ലക്ഷം രൂപ വിനിയോഗിച്ച് പുഴയോര പാർക്കും നിർമ്മിച്ചിട്ടുള്ളത്.